Life Malayalam

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ… Read More ›

EP 208 ചില സമയത്ത് അങ്ങ് വയ്യാണ്ടാവും

Content Creation ചിലപ്പോൾ വളരെ പരവശമാക്കുന്ന സംഭവമാണ്… ധാരാളം പ്രൊജെക്ടുകൾ ചെയ്യുന്നത് കാരണം അല്പം ഉത്‌ക്കണ്‌ഠ… അപ്പോൾ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വായിച്ചു… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്… സമയം എങ്ങിനെ ഉപയോഗിക്കണം എന്ന് ഘോരഘോരം പ്രസംഗിക്കുന്നവർക്കും ഇതൊരു പ്രശ്നമാണ്.. ഏതായാലും ഈ പോഡ്കാസ്റ്റിൽ തന്നെ ഒരു വർക്കിങ് സെഷൻ പോലെ… Read More ›

EP 204 നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാൻ

നിനക്കൊന്ന് നന്നായിക്കൂടെ എന്ന് കുറെ കേട്ടതാണ്…. ഈ നന്നാവാലെന്ന് പറഞ്ഞാൽ എന്തൊക്കെയാണ് എന്നതിൽ തന്നെ നമുക്കെല്ലാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം.. ഏതായാലും പുതിയ പോഡ്കാസ്റ്റു ഫോർമാറ്റ് തുടങ്ങിയപ്പോൾ അതിനെ കുറിച്ച് വായിച്ച് ഒരു എപ്പിസോഡ് ചെയ്യാം എന്നോർത്തു… ഹെൽത്ത്‌ലൈൻ എന്ന വെബ്സൈറ്റിലെ ഒരു ആർട്ടിക്കിളാണ്…. നന്നാവാനുള്ള അല്ലെങ്കിൽ… നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാനുള്ള… Read More ›

EP 197 ജീവിതവും അതിന്റെ ചില കാട്ടിക്കൂട്ടലുകളും

ജീവിക്കുക എന്നതിനേക്കാൾ അല്ലെങ്കിൽ ജീവിതം എങ്ങിനെയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ മുഖ്യം നമ്മുടെ ജീവിതം ഉഷാറാണ്… ഏറ്റവും മെച്ചപ്പെട്ടതാണ് എന്ന് ലോകത്തെ കാണിക്കുന്നതാണ് സാമൂഹ്യ മാധ്യമ ട്രെൻഡ് എന്ന് തോന്നും… ഞാനടക്കം പലരും, കഴിച്ച ഭക്ഷണം… വാങ്ങിയ സാധനങ്ങൾ… പോയ സ്ഥലങ്ങൾ എന്നതിന്റെ പടങ്ങളെടുത്തിട്ട് ഒരു പിക്ചർ പെർഫെക്റ്റ് ജീവിതമാണ് നയിക്കുന്നത് എന്ന് കാണിക്കാൻ ബുദ്ധിമുട്ടുന്നുണ്ട് എന്നും… Read More ›

EP 183 In our Life finding a way can take a long time

ചില യാത്രകളിൽ ഒരു വഴി കണ്ടെത്തുക എന്നത് താന്നെ യാത്രയേക്കാൾ സമയമെടുത്തേക്കാം. ഇന്ന് വായിച്ചോരു കാര്യമാണ്… അല്പം ഫിലോസഫിക്കലാവാം എന്നും കരുതി.. ഇന്നത്തെ കഥ ബാബു കുഴിമറ്റത്തിന്റെ ഒരു ചെറുകഥയാണ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link

EP 179 Some thoughts on Social Media Image

സാമൂഹ്യ മാധ്യമങ്ങളിലെ ഇമേജ്… അത് നമ്മളുണ്ടാക്കുന്നതാണോ അതോ ഉണ്ടാവുന്നതാണോ? കഴിഞ്ഞ ദിവസം ക്ലബ്ഹൌസിലെ ഇങ്ങനൊരു ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. ഏതായാലും അതാണ് വിഷയം… കൂടെ ഒരു കഥയും… സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ… നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link

EP 175 What would we regret about ?

Regret.. പശ്ചാതാപം…. പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ ഉണ്ടാവുന്ന സങ്കടങ്ങളും നഷ്ടബോധങ്ങളും… കുറച്ചെങ്കിലും നന്നായി അല്ലെങ്കിൽ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന ചിന്ത… എനിക്ക് നാല്പത് വയസ്സ് കഴിഞ്ഞപ്പോഴും ഇങ്ങനൊരു ചിന്തയുണ്ടായിരുന്നു… ചിലപ്പോൾ തോന്നും എപ്പോൾ തിരിഞ്ഞ് നോക്കിയാലും ഇങ്ങനത്തെ ചില സങ്കടങ്ങൾ കാണും…. പക്ഷെ മറ്റൊരു സത്യമുണ്ട്… അത് എനിക്ക് അൻപത് തികയുന്ന ഈ വർഷമാണ്… Read More ›

EP 168 The Importance of a Rhythm in Life

റിഥം… താളം… ഞാൻ ഒരു താളവുമില്ലാതെ ജീവിക്കണം എന്നാഗ്രഹിച്ചിരുന്ന വ്യക്തിയാണ്… താളമില്ലാതെ തന്നെയായിരുന്നു ജീവിതം എന്നും തോന്നുന്നു… പക്ഷെ പിന്നെ ഞാൻ പോലുമറിയാതെ ജീവിതത്തിന് ഒരു താളം വന്നു പെട്ടു എന്ന് തോന്നി തുടങ്ങി. പിന്നീട് എല്ലാ കാര്യങ്ങളും ആ താളത്തിന്റെ ഭാഗമായി മാറുകയായിരുന്നു.. മ്മടെ താളത്തിന്റെ ഭാഗമാവാത്ത കാര്യങ്ങൾ ക്രമേണ ജീവിതത്തിന്റെ ഭാഗമാകാതായി… അതാണ്… Read More ›

EP 155 What Future Life Do You Want ?

കഴിഞ്ഞ ദിവസം കേട്ടൊരു ചോദ്യമാണ്… ഭാവിയിൽ എന്ത് തരത്തിലുള്ള ജീവിതമാണ് വേണ്ടത് എന്ന്… ഉത്തരം എളുപ്പമായിരിക്കും എന്ന് കരുതി പക്ഷെ അല്ലെന്ന് മനസ്സിലായി. ഏതായാലും ഭാവിയിലെ ജീവിതം എന്താകണം എന്ന കാര്യമൊന്നും അറിയില്ലെങ്കിലും ഇന്ന് നമ്മുടെ കൈയ്യിലുള്ള ചിലതുണ്ട്. അത് വച്ചോന്ന് പയറ്റി നോക്കാം.. ഇന്നത്തെ ഇംഗ്ലീഷ് വാക്ക് Laconic, ചുരുങ്ങിയ വാക്കുകളിൽ എന്നാണ് അർത്ഥം…… Read More ›

EP 154 Life is not a Straight Line

ജീവിതം ഒരു തുടക്കവും ഒരവസാനവുമുള്ള ഒരു വര പോലെയാണെന്ന ചിന്ത ഉണ്ടാവാം പക്ഷെ നേരെയുള്ള വരയല്ല ഒരു കുത്തിവരായാണ്…. തുടക്കവും അവസാനവും ഉണ്ട് പക്ഷെ നമ്മൾക്കൊക്കെ അതിനിടയിൽ വ്യത്യസ്തങ്ങളായ കുത്തിവരകളുണ്ട്… അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം.. ഇന്നത്തെ ഇംഗ്ലീഷ് വാക്ക് ultracrepidarian, വലിയ വിവരമില്ലാത്ത കാര്യങ്ങളെ പറ്റിയും അഭിപ്രായം പറയുന്ന ഒരാൾ എന്നർത്ഥം… ഏതായാലും ഇന്ന്… Read More ›