Recent Posts - page 2

 • EP 205 ജോലി സ്ഥലത്തെ പ്രശ്നക്കാരുടെ കൂടെ എങ്ങിനെ ജോലി ചെയ്യാം

  ജോലി സ്ഥലത്ത് തീരെ യോജിച്ച് പോകാൻ കഴിയാത്തവരുടെ കൂടെയും നമുക്ക് ജോലി ചെയ്യേണ്ടതായി വരും… നമുക്കൊക്കെ നമ്മുടെ അനുഭവങ്ങൾ ഉണ്ടാവാം. കൂടാതെ പല കാരണങ്ങൾ കൊണ്ടാവാം നമുക്കങ്ങനെ തോന്നാൻ. ചിലപ്പോൾ ഒരു ഉത്തരവാദിത്തവുമില്ലാതെ ഏൽപ്പിച്ച ജോലിയൊന്നും ചെയ്യാതെ, അങ്ങനെയും ഉണ്ടാവാം ചിലർ… പൂർണ്ണമായിട്ട് ഇങ്ങനത്തെ ആളുകളിൽ നിന്നും രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. ഇന്ന് ഇത് പോലുള്ള പ്രശ്നക്കാറുമൊത്ത്… Read More ›

 • EP 204 നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാൻ

  നിനക്കൊന്ന് നന്നായിക്കൂടെ എന്ന് കുറെ കേട്ടതാണ്…. ഈ നന്നാവാലെന്ന് പറഞ്ഞാൽ എന്തൊക്കെയാണ് എന്നതിൽ തന്നെ നമുക്കെല്ലാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം.. ഏതായാലും പുതിയ പോഡ്കാസ്റ്റു ഫോർമാറ്റ് തുടങ്ങിയപ്പോൾ അതിനെ കുറിച്ച് വായിച്ച് ഒരു എപ്പിസോഡ് ചെയ്യാം എന്നോർത്തു… ഹെൽത്ത്‌ലൈൻ എന്ന വെബ്സൈറ്റിലെ ഒരു ആർട്ടിക്കിളാണ്…. നന്നാവാനുള്ള അല്ലെങ്കിൽ… നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാനുള്ള… Read More ›

 • EP 203 വേഗത്തിൽ വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും

  സ്പീഡിൽ വായിക്കുക… വായിച്ചതൊക്കെ ഓർമ്മ നിൽക്കുക എന്നത് പലരുടെയും ആഗ്രഹമാണ്… ഞാൻ എപ്പോഴും ശ്രമിച്ച് പരാജയപ്പെടുന്ന ഒരു സംഭവമാണ്… വായിക്കാൻ ഒരു മണിക്കൂർ ദിവസവും എടുക്കുമെങ്കിലും അതിൽ എത്ര കണ്ട് ഓർമ്മയിൽ നിൽക്കുന്നു എന്നറിയില്ല… ഇന്ന് ഇതിനെ കുറിച്ച് രസകരമായൊരു ആർട്ടിക്കിൾ വായിച്ചു.. അതിൽ പറഞ്ഞ ചില കാര്യങ്ങൾ വളരെ നല്ലതാണ് എന്നും തോന്നി… അതിനെ… Read More ›

 • EP 202 വിട്ടുവീഴ്‌ച്ചകളിൽ ബന്ധങ്ങൾ നന്നാവുമ്പോൾ

  അനുരഞ്ജനം… വിട്ടുവീഴ്‌ച… സബൂറാക്കല്… ഒരു തർക്കം എങ്ങോട്ടും എത്താതെ പോവുന്നത്…. വിട്ടുവീഴ്‌ചകൾ ബന്ധങ്ങളെ എങ്ങിനെ മെച്ചപ്പെടുത്തുന്നു… ഇതൊക്കെയാണ് വിഷയം. പോഡ്കാസ്റ്റിന് ചെറിയൊരു മാറ്റവും… കഴിഞ്ഞ രണ്ടാഴ്ച്ചയായി ഞാൻ എഴുതുന്ന ബ്ലോഗിന്റെ മലയാളം വേർഷനാണ് ഈ പോഡ്കാസ്റ്റു പതിവ്… അതൊന്ന് മാറ്റി പിടിക്കാൻ നോക്കുന്നു… ഞാൻ ഇൻറർനെറ്റിൽ നിന്നും വായിക്കുന്നൊരു ആർട്ടിക്കിളിന്റെ ഒരു മലയാള അവതരണം കൂടെ… Read More ›

 • EP201 ചില വ്യക്തികളെ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്

  നമ്മുടെ ജീവിതത്തിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നമുക്കാണ്. അതായത് ഇഷ്ടമില്ലാത്തവരെ മാറ്റി നിർത്തണം എന്ന് തന്നെ. പക്ഷെ എപ്പോഴും നടന്നെന്ന് വരില്ല. അതാണ് ഈ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.

 • EP 200 കുട്ടികൾക്കായി ഒരു റൈറ്റിങ്ങ് പ്രോജക്ട്

  കുട്ടികളോട് പുസ്തകം വായിക്കാൻ പറയും പക്ഷെ എത്ര പേര് അവരോട് എഴുതാൻ പറയും. ഭാവിയിൽ ജീവിതത്തിൽ ഏറ്റവും ആവശ്യമായൊരു കാര്യമാണ് നമ്മുടെ ആശയം എഴുതി ഫലിപ്പിക്കുക എന്നത്. മാത്രമല്ല എഴുതാൻ ശ്രമിക്കുമ്പോൾ അതിനെ ചുറ്റിപ്പറ്റി പലതും ചിന്തിക്കേണ്ടി വരും. മാത്രമല്ല എന്നും കൈമുതലാവുന്നൊരു സ്കില്ലുമാണ്… മോന്റെ കുടെ അങ്ങനൊരു പ്രോജക്ട് തുടങ്ങി… ഇതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു… Read More ›

 • EP199 പുസ്തകങ്ങൾ വായനാനുഭവങ്ങളിൽ വരുത്തുന്ന ചെറിയൊരു മാറ്റം

  എന്ത് പുസ്തകം വായിക്കണം എന്നത് എങ്ങിനെ തീരുമാനിക്കുന്നു. നമുക്ക് ഇഷ്ടമുള്ളത് വായിക്കുക… അല്ലെങ്കിൽ വായിച്ച് മനസ്സിലാക്കാൻ കഴിയുന്നത് വായിക്കുക. പുസ്തക വായന ഒരു സ്ട്രെസ് അല്ലാതിരിക്കുക. അങ്ങനെ പല രീതിയിലും ചിന്തിക്കാം. ഏതായാലും എന്റെ വായനാനുഭവങ്ങളിൽ ചെറിയൊരു മാറ്റം വരാൻ പോകുന്നു. അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible… Read More ›

 • EP 198 പഴയ പോലെ വാർത്തകൾ അന്വേഷിക്കാത്തതിന്റെ അനുഭവം

  ഒരു മാസത്തിൽ കൂടുതലായി വാർത്തകൾ പഴയത് പോലെ അന്വേഷിച്ച് പോകാതെ. വാർത്തകൾ കേൾക്കുന്നില്ല എന്നല്ല.. മുൻപുള്ള മാധ്യമ രീതികൾ ഒഴിവാക്കി എന്ന് പറയാം… TV ഇല്ല… യൂട്യൂബ് അല്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങൾ ഇല്ല… പോഡ്കാസ്റ്റ് മാത്രം… അതിന്റെ പ്രശ്നങ്ങളോ മെച്ചമോ അല്ല…. അങ്ങനെ ഒരു തിരുമാനമെടുത്തതിന്റെ എന്റെ വ്യക്തിപരമായ അനുഭവമാണ് ഇന്നത്തെ പോഡ്കാസ്റ്റ്… നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify,… Read More ›

 • EP 197 ജീവിതവും അതിന്റെ ചില കാട്ടിക്കൂട്ടലുകളും

  ജീവിക്കുക എന്നതിനേക്കാൾ അല്ലെങ്കിൽ ജീവിതം എങ്ങിനെയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ മുഖ്യം നമ്മുടെ ജീവിതം ഉഷാറാണ്… ഏറ്റവും മെച്ചപ്പെട്ടതാണ് എന്ന് ലോകത്തെ കാണിക്കുന്നതാണ് സാമൂഹ്യ മാധ്യമ ട്രെൻഡ് എന്ന് തോന്നും… ഞാനടക്കം പലരും, കഴിച്ച ഭക്ഷണം… വാങ്ങിയ സാധനങ്ങൾ… പോയ സ്ഥലങ്ങൾ എന്നതിന്റെ പടങ്ങളെടുത്തിട്ട് ഒരു പിക്ചർ പെർഫെക്റ്റ് ജീവിതമാണ് നയിക്കുന്നത് എന്ന് കാണിക്കാൻ ബുദ്ധിമുട്ടുന്നുണ്ട് എന്നും… Read More ›

 • EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി

  സമയം… എല്ലാവർക്കും തുല്യമായി ഉള്ളൊരു വസ്തു… എനിക്കുള്ളത് നിങ്ങൾക്ക് തരാനും കഴിയില്ല എനിക്ക് വേണ്ടത് നിങ്ങളിൽ നിന്നെടുക്കാനും കഴിയില്ല.. അപ്പോൾ ചിലവാവുന്ന അല്ലെങ്കിൽ പാഴാകുന്ന സമയം… അത് ആരുടെ ഉത്തരവാദിത്വമാണ്…? അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is… Read More ›